അംഗീകൃത വാക്‌സിൻ ; പ്രവാസികളുടെ തിരിച്ചുവരവിന് തടസ്സമാകുന്നു, സന്ദർശക വിസ ഉടനില്ല.

  • 05/07/2021

കുവൈറ്റ് സിറ്റി : ഓഗസ്റ്റ് 1 മുതൽ കുവൈത്തിലേക്ക് പ്രവേശനം  അനുവദിക്കാനുള്ള തീരുമാനത്തിൽ സാധുതയുള്ള റെസിഡെൻസിയുള്ളവർ  മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. അതേസമയം, വിദേശികൾക്ക് സന്ദർശക വിസ പുനഃസ്ഥാപിക്കാൻ  അനുവദിക്കുന്ന ഒരു തീരുമാനവും പുറപ്പെടുവിച്ചിട്ടില്ല. 

കുവൈത്തിൽ അംഗീകരിച്ച  രണ്ടു ഡോസ്  വാക്‌സിൻ സ്വീകരിച്ചവർക്കുമാത്രമായിരിക്കും പ്രവേശനം എന്ന്  മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനത്തിൽ വ്യക്തമാക്കുന്നു.  യൂറോപ്പ്യൻ സ്വദേശികളുടെ സാധുതയുള്ള കുടുംബ, സന്ദർശക വിസയുള്ളവർക്കും പ്രവേശന വിലക്ക് തുടരുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 

സാധുതയുള്ള വിസയുള്ള വിദേശത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ എണ്ണം 400,000നു മുകളിലാണ്, ഇവരിൽ ഭൂരിഭാഗം പേർക്കും ഓഗസ്റ്റിൽ കുവൈത്തിലേക്ക് മടങ്ങാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. കുവൈറ്റ് അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ (ഫൈസർ - ഓക്സ്ഫോർഡ് - ജോൺസൺ - മോഡേണ)  സ്വീകരിക്കാത്തത്  തിരിച്ചുവരവിന് തടസ്സമാകും. ഇന്ത്യയിൽ ലഭ്യമായ വാക്‌സിനുകൾക്ക് ഉടൻതന്നെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് പ്രവാസികൾ.  

Related News