കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റിലെത്തും; തീവ്രവ്യാപനം സെപ്തംബറില്‍

  • 06/07/2021

ന്യുഡല്‍ഹി: കോവിഡ് പിടിമുറുക്കിയ ഒന്നും രണ്ടും തരംഗങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ ആശുപത്രിക്കിടക്കയിലാക്കാന്‍ മൂന്നാം തരംഗം വൈകാതെയെത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത മാസം രാജ്യം കീഴടക്കുന്ന കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറില്‍ അതിതീവ്ര വ്യാപന ഘട്ടത്തിലെത്തുമെന്നും 'എസ്.ബി.ഐ റിസര്‍ച്ച്' തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

നിലവിലെ സൂചനകള്‍ പരിഗണിച്ചാല്‍ ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് ബാധിതരുടെ എണ്ണം 10,000ത്തിലേക്ക് ചുരുങ്ങും. എന്നാല്‍, ആഗസ്റ്റ് മൂന്നാം വാരത്തോടെ എണ്ണം കൂടിയേക്കും. അത് മൂന്നാം തരംഗത്തിന്റെ ആരംഭമാകും. ആഴ്ചകള്‍ പിന്നിടുന്നതോടെ അതിതിവ്ര വ്യാപനഘട്ടമാകും. രണ്ടാം തരംഗം ഏറ്റവും ഉയര്‍ന്ന സമയത്തുണ്ടായിരുന്നതിനെക്കാള്‍ കൂടുതലാകും 

രണ്ടാം തരംഗത്തോളം തീവ്രതയുള്ളതാകും മൂന്നാമത്തേതെന്നും എന്നാല്‍, മരണസംഖ്യ കുറയാമെന്നും കഴിഞ്ഞ മാസം എസ്.ബി.ഐ റിസര്‍ച്ച് പഠന റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. രണ്ടാം തരംഗം മുഹൂര്‍ത്തത്തിലായ മേയ് ഏഴിന് 4,14,188 ആയിരുന്നു 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം. എന്നാല്‍, താഴോട്ടുള്ള പ്രവണത തുടരുന്ന രാജ്യത്ത് തിങ്കളാഴ്ചത്തെ കണക്ക് 39,796 ആണ്. മൊത്തം രോഗ ബാധിതര്‍ 3,05,85,229ഉം. നാലു ലക്ഷത്തിലേറെ പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

Related News