ജര്‍മ്മനിയിലേക്കുള്ള യാത്രാവിലക്ക് നീക്കി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും പ്രവേശാനനുമതി

  • 06/07/2021


ബര്‍ലിന്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്ര വിലക്ക് നീക്കി ജര്‍മ്മനി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജര്‍മ്മനിയിലേക്ക് പ്രവേശിക്കാനാകും. യാത്രവിലക്ക് പിന്‍വലിച്ചതോടെ ഇന്ത്യയെ കൂടാതെ ബ്രിട്ടന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ജര്‍മ്മനിയിലേക്ക് പ്രവേശനാനുമതി ഉണ്ട്.

ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി ദ റോബര്‍ട്ട് കോച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. യാത്രാ വിലക്ക് നീക്കിയതോടെ ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേക്ക് കടക്കാന്‍ തടസ്സങ്ങള്‍ ഇല്ലാതാകും. എന്നാല്‍ യാത്രാ വിലക്ക് നീക്കിയെങ്കിലും ക്വാറന്റീന്‍, കൊറോണ പരിശോധനാ എന്നീ കാര്യങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ല.

കൊറോണ വകഭേദമായ ഡെല്‍റ്റയുടെ സാന്നിദ്ധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജര്‍മനി യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും അതിനാല്‍ മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു.

Related News