കുവൈറ്റ് വീണ്ടും കര്‍ഫ്യൂവിലേക്കോ? കൊവിഡ് സാഹചര്യം ആശങ്കയേറ്റുന്നു.

  • 06/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടിയതോടെ  കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സജീവ ചര്‍ച്ചയായി മാറുന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് അല്‍ അദാന്‍ ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ഗെനം അല്‍ ഹുജൈലന്‍ പറഞ്ഞു. 

299 പേരെയാണ് ഒടുവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ചിലപ്പോള്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം താങ്ങാന്‍ ആരോഗ്യം സംവിധാനത്തിന് സാധിക്കില്ല എന്നതാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരുന്നതിന്‍റെ പ്രധാന കാരണം. 

കൊവിഡ് വാര്‍ഡുകള്‍ ആരോഗ്യ മന്ത്രലായയം തീവ്രപരിചരണ വിഭാഗമാക്കി മാറ്റിയെങ്കിലും കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അത് മതിയാകാതെ വന്നേക്കാം. ഈ സാഹചര്യത്തില്‍ അവസാന മാര്‍ഗ്ഗമെന്ന നിലയില്‍ കര്‍ഫ്യൂവിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്നും ഡോ. ഗെനം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് ഉണ്ടായത്, 1977 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് രേഖപ്പെടുത്തിയത് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനം വരെയായി, കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമാണ് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു, രാജ്യത്തെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നും, വീഴ്ചവരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം പ്രസ്താവിച്ചു.  

Related News