കുവൈത്തിൽ ഇനി മുതൽ പട്രോളിംഗിനായി രണ്ട് സുരക്ഷ ജീവനക്കാര്‍; ആയുധങ്ങള്‍ കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം

  • 06/07/2021

കുവൈത്ത് സിറ്റി: സുരക്ഷ ഉറപ്പാക്കുന്നതിനായി പട്രോളിംഗ് നടത്തുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവ് പുറത്തിറങ്ങി. പട്രോളിംഗ് നടത്താന്‍ രണ്ട് പേരെ നിയോഗിക്കുക, ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെ പൊലീസ് കൈയില്‍ കരുതുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വന്നിരിക്കുന്നത്. കഴിഞ ദിവസം പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് പുതിയ തീരുമാനം. 

ഒരുതരത്തിലുള്ള നിയമലംഘനങ്ങളുടെ അനുവദിക്കരുതെന്നും പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ആറ് ഗവർണറേറ്റുകളുടെയും സുരക്ഷാ ഡയറക്ടർമാർ, ഓപ്പറേഷൻ ഡയറക്ടർമാർ, പട്രോളിംഗ് വകുപ്പുകൾ, ജില്ലാ കമാൻഡർമാർ എന്നിവര്‍ അവരുമായി ബന്ധപ്പെട്ട മുഴുവൻ പൊലീസ് സേനയെയും പുതിയ നിര്‍ദേശങ്ങളെ കുറിച്ച് വ്യക്തമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഏതെല്ലാം സന്ദർഭങ്ങളിൽ തോക്ക് ഉപയോഗിക്കാമെന്നും നിർദ്ദേശം നൽകി. 

Related News