ജീവനക്കാരുടെ ഇളവുകള്‍ പിന്‍വലിച്ചു; ഞായറാഴ്ച മുതല്‍ മുഴുവൻ നീതികാര്യ മന്ത്രാലയ ജീവനക്കാരും ജോലിക്കെത്തണം

  • 06/07/2021

കുവൈത്ത് സിറ്റി: നീതികാര്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും ഞായറാഴ്ച മുതല്‍ ജോലിക്കെത്തണമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ ഷര്‍ഖാവി ഉത്തരവിറക്കി. ജീവനക്കാരുടെ എല്ലാ ഇളവുകളും പിന്‍വലിച്ചിട്ടുണ്ട്. കോവിഡ് പാൻഡെമിക്കിനെ തുടർന്ന് 50 % ജീവനക്കാർ മാത്രമായിരുന്നു ഇതുവരെ ജോലിക്കെത്തിയിരുന്നത്. 

ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, കടുത്ത വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുള്ളത്. കാന്‍സര്‍, വൃക്ക രോഗമുള്ളവര്‍, തലച്ചോറും നാഡീ സംബന്ധമായ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്. 

ഈ ഇളവ് ആവശ്യമുള്ളവര്‍ ജനറല്‍ മെഡിസിന്‍ കൗണ്‍സിലോ തതുല്യമായ സര്‍ക്കാര്‍ അധികൃതരുടെയോ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ സമര്‍പ്പിക്കണം. ഞായറാഴ്ചക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related News