വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടിന് അടയ്ക്കുന്നത് സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുന്നു.

  • 06/07/2021

കുവൈത്ത് സിറ്റി: വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടിന് അടയ്ക്കുന്നത് സാമ്പത്തിക മേഖലയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഉടമകള്‍. 30 മുതല്‍ 40 ശതമാനം വരെയാണ് നഷ്ടം ഉണ്ടാകുന്നത്. 

രാത്രി എട്ടിന് കടകള്‍ അടയ്ക്കണമെന്ന തീരുമാനം വിചിത്രവും യുക്തിരഹിതവും ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടാക്കാത്തതുമാണെന്ന് കടയുടമകള്‍ ഒറ്റക്കെട്ടായി പറയുന്നു. വേനല്‍ക്കാലത്ത് രാത്രി 8.30ന് ശേഷമാണ് കച്ചവടം കൂടുതല്‍ നടക്കുക. 

ഒപ്പം മഗ്‌രിബ്, ഇഷാ പ്രാർത്ഥന സമയവും കണക്കിലെടുക്കുമ്പോള്‍ ആളുകള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി രാത്രിയാണ് പുറത്തിറങ്ങുക. കൂടാതെ റെസ്റ്റോറന്‍റുകളുടെ പ്രവർത്തനങ്ങൾ‌ ആരംഭിക്കുന്നത് വിൽ‌പന, വാണിജ്യ മേഖലയിലും പ്രതിഫലിക്കും. 

രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ഈ രംഗത്തെ ഒരാളെ കൂടെ കൊറോണ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് അംഗം അലി അൽ റഷീദ് അൽ ബദർ ആവശ്യപ്പെട്ടു.

Related News