അക്രമകാരികളെ നിയന്ത്രിക്കാൻ തോക്ക് ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം

  • 06/07/2021

കുവൈത്ത് സിറ്റി: അക്രമകാരികളെ നിയന്ത്രിക്കാൻ തോക്കുകൾ ഉപയോഗിക്കാൻ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി. പട്രോളിംഗ് വാഹനത്തില്‍ രണ്ട് പൊലീസുകാര്‍ നിര്‍ബന്ധമാണെന്നും അവര്‍ എപ്പോഴും ആയുധങ്ങള്‍ കൈയില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം പോലീസുകാരനെ വിദേശി  പൊതു നിരത്തിൽ വച്ച് കൊലപ്പെടുത്തിയതിനെത്തുടർന്നാണ് പുതിയ നടപടികൾ .

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

1.രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് വേണം പട്രോളിംഗിന് പോകുവാന്‍. ഒരാള്‍ തന്നെയായി പോകാന്‍ അനുവാദമില്ല

2. വിലങ്ങുകള്‍, തോക്കുകള്‍, വെടിക്കോപ്പുകള്‍ എന്നിവ കൈയില്‍ കരുതണം.

3. പട്രോളിംഗിലെ പൊലീസുകാർ ജാഗരൂകരാവുകയും എപ്പോഴും ജാഗ്രത പാലിക്കുകയും വേണം. ക്രമസമാധാനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. 

4. പട്രോളിംഗിലെ പൊലീസുകാർക്ക് നല്ല സൈനിക നേതൃത്വം ഉണ്ടായിരിക്കണം.  പൊതുജനങ്ങളോട് നന്നായി പെരുമാറുകയും വേണം. 

തോക്ക് ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ :

1. കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്യാൻ.

2. കുറ്റകൃത്യത്തിലോ മോശം പെരുമാറ്റത്തിനുള്ള കേസിലോ ഉള്‍പ്പെട്ട പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍.

3. അറസ്റ്റ് വാറണ്ടുള്ള പ്രതിയെ പിടികൂടുന്ന സമയത്ത് അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍.

4. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജയില്‍ തടവുകാരെ അറസ്റ്റ് ചെയ്യാന്‍

5.ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തല്‍ ഒരു കുറ്റകൃത്യം നടത്താന്‍ ഏഴോ അതില്‍ അധികമോ ആളുകള്‍ ഒത്തുചേരുന്നത് പിരിച്ചുവിടാന്‍. മുന്നറിയിപ്പ് നല്‍കിയിട്ടും മറ്റ് ശ്രമങ്ങള്‍ പാഴാകുന്ന സാഹചര്യത്തിലും ഉപയോഗിക്കാം

6.സ്വയം പ്രതിരോധിക്കുന്നതിനായി ഉപയോഗിക്കാം 

Related News