ഗള്‍ഫില്‍ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രാജ്യമായി കുവൈത്ത്

  • 06/07/2021

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രാജ്യമായി കുവൈത്ത്.  ലോകത്തിലെ 563 നഗരങ്ങളിലെ ജീവിത ചെലവ് ഉൾക്കൊള്ളുന്ന ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ 'നാമ്പിയോ ഇൻഡക്സ് ' എന്ന വെബസൈറ്റ് തയാറാക്കിയ പട്ടികയിലാണ് കുവൈത്തിനെ ഗള്‍ഫില്‍ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള നഗരമായി തെരഞ്ഞെടുത്തത്. 

എല്ലാ വര്‍ഷവും പാതിയാകുമ്പോഴാണ് നാമ്പിയോ പട്ടിക തയാറാക്കാറുള്ളത്. ലോകത്തിലെ 139 രാജ്യങ്ങളിലെ പലചരക്ക് സാധനങ്ങളുടെ വില, ഗതാഗതത്തിനും റെസ്റ്ററന്‍റുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. 

വാടക പോലുള്ള കാര്യങ്ങള്‍ ഇതില്‍ പരിഗണിക്കില്ല. അറബ് ലോകത്ത് കുവൈത്ത് 11-ാം സ്ഥാനത്തും ആഗോളപരമായി അറുത്തിമൂന്നാമതുമാണ്. ലെബനന്‍ ആണ് ഏറ്റവും ജീവിത ചെലവേറിയ രാജ്യം. പിന്നാലെ ഖത്തര്‍, യുഎഇ, ബഹറൈന്‍ എന്നിവയാണ്. ഏറ്റവും ജീവിത ചെലവുള്ള ഗള്‍ഫ് നഗരം ദുബൈയാണ്. പിന്നാലെ ദോഹ, അബുദാബി എന്നിവരാണ്. 

ഏറ്റവും ജീവിത ചെലവ് കുറഞ്ഞ അറബ് രാജ്യം സിറിയയാണ്. പിന്നാലെ അള്‍ജീരിയ, ടൂണേഷ്യ, ഈജിപ്ത് എന്നിവരാണ്. ആഗോളപരമായി ബെര്‍മുഡ ആണ് ലോകത്തെ ഏറ്റവും ജീവിത ചെലവേറിയ രാജ്യം. സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, ഐസ്‍ലന്‍ഡ്, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങളാണ് പിന്നാലെയുള്ളത്

Related News