18,000ത്തില്‍ അധികം കുവൈത്തികൾ തൊഴിലിനായി കാത്തിരിക്കുന്നു.

  • 06/07/2021


കുവൈത്ത് സിറ്റി: തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തോളമായി കാത്തിരിക്കുന്നത് 18,168 കുവൈത്തികള്‍. മാന്‍പവര്‍ അതോറിറ്റി പുറത്ത് വിട്ട ഔദ്യോഗിക രേഖപ്രകാരം യോഗ്യതയുടെ അടിസ്ഥാനത്തില്‍ 17 വിഭാഗങ്ങളായിട്ടാണ് പൗരന്മാരെ തരംതിരിച്ചിട്ടുള്ളത്. 

സര്‍വ്വകലാശാല, ഡിപ്ലോമ, സെക്കന്‍ഡറി എന്നിങ്ങനെ പ്രധാന മൂന്ന് യോഗ്യതയുള്ളവര്‍ക്കാണ് ജോലിക്കായി രജിസ്റ്റര്‍ ചെയ്യാനാകുന്നത്. ഈ വിഭാഗത്തിലാണ് 82 ശതമാനം അപേക്ഷകളും വന്നിരിക്കുന്നത്. 

ജോലി തേടുന്ന 59 ശതമാനത്തിനും സര്‍വ്വകലാശാല ബിരുദം ഉണ്ട്. അതില്‍ 10,673 പുരുഷന്മാരും സ്ത്രീകളുമുണ്ട്. ഡിപ്ലോമ യോഗ്യതയുള്ള 2993 പുരുഷന്മാരും സ്ത്രീകളുമാണ് തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹൈസ്കൂള്‍ യോഗ്യതയുള്ള 1230 പേരുമുണ്ട്.

Related News