പൊതുമാപ്പ്: ഈജിപ്തുകാരെ നാളെ മുതല്‍ തിരികെ കൊണ്ടുപോകും

  • 04/05/2020

കുവൈത്ത് സിറ്റി: പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രത്യേക കേന്ദ്രങ്ങളില്‍ കഴിയുന്ന ഈജിപ്തുകാരെ നാളെ മുതല്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അധികൃതര്‍ അറിയിച്ചു. ഈജിപ്ത് എയറിന്‍റെ രണ്ട് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. നേരത്തെ ഈജിപ്ഷ്യൻ അംബാസഡർ താരിഖ് അൽ ഖുനി ഉടന്‍ തന്നെ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഉറപ്പ് നല്കിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും രോഗികള്‍ക്കുമാണ് മുന്‍ഗണന നല്‍കുക. കഴിഞ്ഞ ദിവസം ഷെല്‍റ്ററില്‍ കഴിയുന്ന ഈജിപ്ത്‌കാര്‍ അക്രമാസക്തമായിരുന്നു. 3 ആഴ്ചയിലധികമായി ഇവിടെ കഴിയുന്ന തങ്ങളെ നാട്ടിലേക്ക്‌ തിരിച്ചയക്കുന്നത്‌ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇവര്‍ സംഘടിച്ചത്. ആക്രമ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച എംബസ്സി രാജ്യത്ത് മടങ്ങാനുള്ള എല്ലാ സൌകര്യവും ഒരുക്കുന്നതായും ഏറ്റവും കാര്യക്ഷമമായ രീതിയിലാണ് കുവൈത്ത് സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഷെല്‍റ്ററുകളില്‍ താമസിക്കുന്ന ഈജിപ്തുകാരോട് കുവൈറ്റ് സുരക്ഷാ അധികൃതർ നൽകിയ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും കിംവദന്തികളുടെ പിറകെ പോവരുതെന്നും ആവശ്യപ്പെട്ടു.

Related News