ഗ്ലോബല്‍ ഫിനാന്‍സ്: കൊവിഡ് പ്രതിസന്ധിയിലും കുവൈത്ത് സുരക്ഷിതമായ നാലാമത്തെ അറബ് രാജ്യം

  • 07/07/2021

കുവൈത്ത് സിറ്റി: ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ ഗ്ലോബല്‍ ഫിനാന്‍സ് റാങ്കിംഗില്‍ കുവൈത്ത് അറബ് ലോകത്ത് നാലാം സ്ഥാനത്ത്. യുഎഇ, ഖത്തര്‍, ബഹറൈന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ആഗോള റാങ്കിംഗില്‍ കുവൈത്ത് 18-ാം സ്ഥാനത്താണ്. 

കൊവിഡ് മഹാമാരി മൂലം 2020ന്‍റെ തുടക്കത്തില്‍ ലോകം തലകീഴായി മാറിയെന്നാണ് മാഗസിന്‍ വിലയിരുത്തുന്നത്. യുദ്ധവും സമാധാനവും, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്തങ്ങള്‍ എന്നിങ്ങനെ മൂന്ന് പ്രധാന മൂന്ന് ഘടങ്ങളാണ് ഗ്ലോബല്‍ ഫിനാന്‍സ് റാങ്കിംഗിനായി പരിഗണിച്ചത്. 

138 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന റേറ്റിംഗില്‍ കൊവിഡ് മൂലമുണ്ടായ അപകടസാധ്യതകളും പരിഗണിച്ചു. ഇതിന് പുറമെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളെക്കുറിച്ച് കൂടുതൽ വിശകലനം നൽകുന്നതിന് കുറ്റകൃത്യ നിരക്ക്, തീവ്രവാദം തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു.

Related News