പ്രതിദിനം രാജ്യത്തേക്ക് എത്താവുന്ന യാത്രക്കാരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തി കുവൈറ്റ്

  • 07/07/2021


കുവൈത്ത് സിറ്റി: ഇന്ന് മുതല്‍, പ്രതിദിനം രാജ്യത്തേക്ക് എത്താവുന്ന യാത്രക്കാരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തി കുവൈറ്റ്. ഇത് സംബന്ധിച്ച ഔദ്യോഗിക അംഗീകാരം ഡിജിസിഎ ഡയറക്ടര്‍ എന്‍ജിനിയര്‍ യൂസഫ് അല്‍ ഫൗസാന്‍ നല്‍കി. 

അതോടൊപ്പം വിമാന സര്‍വ്വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 67 വിമാനങ്ങളാണ് പ്രതിദിനം കുവൈത്തില്‍ നിന്ന് പുറപ്പെടുകയും എത്തുകയും ചെയ്യുക. 

ഓഗസ്റ്റ് ഒന്ന് മുതല്‍ താമസക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. താമസക്കാരെ സ്വീകരിക്കാന്‍ ഡിജിസിഎ തയാറെടുത്ത് കഴിഞ്ഞുവെന്നും അല്‍ ഫൗസാന്‍ പറഞ്ഞു.

Related News