വിദേശികളുടെ പ്രവേശനം; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സിവില്‍ വ്യോമയാന അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍

  • 07/07/2021

കുവൈത്ത് സിറ്റി:  ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്കു പ്രവേശിക്കാന്‍ അനുമതി സംബന്ധിച്ച  നടപടിക്രമങ്ങൾ പൂര്‍ത്തിയായി വരുന്നതായി കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു.  സാധുവായ താമസ രേഖയുള്ളതും രണ്ടു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരുമായ പ്രവാസികള്‍ക്ക്  പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ വ്യോമയാന അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ യുസുഫ് അല്‍ ഫൌസാന്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ്, മോഡേണ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്ത വിദേശികള്‍ക്കു മാത്രമാണ് പ്രവേശനത്തിന് അനുമതി നല്‍കുക. 

വിദേശത്ത് നിന്നും വാക്സിനേഷന്‍ സ്വീകരിച്ചവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുവാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.അതിനിടെ  വിദേശികളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍  പരിശോധിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചു. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത സമിതി പരിശോധിക്കുമെന്നും  മൂന്ന് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍  വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News