പ്രവാസികളുടെ മടങ്ങിവരവ്; തീരുമാനം വീണ്ടും ചര്‍ച്ച ചെയ്തേക്കുമെന്ന് സൂചന, നാളത്തെ യോഗം നിർണ്ണായകം.

  • 07/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊറോണയെ നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റിയുടെ നാളത്തെ യോഗം വളരെ നിര്‍ണായകം. രാജ്യത്തെ കൊവിഡ് സാഹചര്യത്തെ കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യും. ഒപ്പം നിര്‍ദേശങ്ങള്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. 

രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള മറ്റ് നടപടികളും ശുപാര്‍ശകളിലുണ്ടാകുമെന്നാണ് സൂചനകള്‍. ഇതിനിടെ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നു. 

നിലവില്‍ ഈ തീരുമാനത്തില്‍ മാറ്റമില്ലെങ്കിലും ആവശ്യത്തിന് സമയം ഉള്ളതിനാല്‍ അവലോകനത്തിന് സമയം ഉണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഏത് തീരുമാനവും പുനപരിശോധിച്ചേക്കുമെന്നാണ് വൃത്തങ്ങള്‍ സൂചന നല്‍കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News