കുവൈത്തിൽ 14,600 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തു

  • 08/07/2021

കുവൈത്ത് സിറ്റി: 14,600 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തതായി ജനറല്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റ്  അറിയിച്ചു. ഈ ലൈസന്‍സുകള്‍ പുതുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഡ്രൈവിംഗ് ലൈസൻസുകൾ നേടാൻ അർഹതയില്ലാത്ത തൊഴിലുകളിലേക്ക് ഉടമകൾ അവരുടെ ജോലികൾ മാറ്റിയതിനാലാണ് ലൈസന്‍സ് റദ്ദ് ചെയ്തതെന്നും അധികൃതര്‍ വിശദീകരിച്ചു. ഒരു ദശലക്ഷത്തിന് മുകളില്‍ ആളുകള്‍ക്കാണ് നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഇവരിൽ 671000 സ്വദേശികളും, 850,000 പ്രവാസികളുണ്ട്. 30,000 ബിധുനികൾക്കും 25,000 ഗള്‍ഫ് പൗന്മാര്‍ക്കും ലൈസന്‍സുണ്ട്. രാജ്യത്ത് രണ്ട് മില്യണിന് മുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News