രണ്ടു ഡോസ് വാക്‌സിൻ എടുത്ത 16 ശതമാനത്തിലും ആന്റിബോഡി കണ്ടെത്താനായില്ല; ഐസിഎംആർ

  • 08/07/2021


ന്യൂഡെൽഹി: കൊറോണയുടെ ഡെൽറ്റ വകഭേദത്തിനെതിരെ നിലവിലെ വാക്‌സിനുകൾ ഫലപ്രദമാണോയെന്ന സംശയം ഉയരുന്നതിനിടെ, അതു ശരിവയ്ക്കുന്ന വിധത്തിൽ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ പഠന ഫലം. രണ്ടു ഡോസ് വാക്‌സിനും എടുത്ത 16.1 ശതമാനം പേരിൽ ഡെൽറ്റയെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്താനായില്ലെന്ന് പഠനം പറയുന്നു.

രണ്ട് ഡോസുകളും എടുത്ത് രണ്ടാഴ്ച തികയുമ്പോഴാണ് സാധാരണഗതിയിൽ ഒരാൾക്ക് കൊറോണയ്ക്കെതിരെ പരമാവധി പ്രതിരോധ ശേഷി കൈവരിക. എന്നാൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരെ ഇതു ഫലപ്രദമാണോയെന്ന സംശയം പല കോണുകളിൽനിന്നു ഉയർന്നിരുന്നു.
 
രണ്ട് ഡോസ് കോവിഷീൽഡ് വാക്‌സീൻ എടുത്തിട്ടും 16.1 ശതമാനം പേരുടെ ശരീരത്തിൽ കൊറോണ ഡെൽറ്റ വകഭേദത്തിനെതിരായ ന്യൂട്രലൈസിങ്ങ് ആന്റിബോഡികൾ കണ്ടെത്താനായില്ലെന്ന് ഐസിഎംആർ പഠനം ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിൻ മാത്രമെടുത്തവരുടെ സെറം സാംപിളുകളിൽ 58.1 ശതമാനത്തിലും ന്യൂട്രിലൈസിങ്ങ് ആന്റിബോഡികൾ കണ്ടെത്തിയില്ലെന്നും പഠനം പറയുന്നു

Related News