പ്രവാസികളുടെ തിരിച്ചുവരവിനെ ബാധിക്കുന്നത് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകൾക്ക് അംഗീകാരം നൽകാത്തത്.

  • 08/07/2021

കുവൈത്ത് സിറ്റി: നാല് രാജ്യാന്തര വാക്സിനുകള്‍ക്ക് മാത്രം ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതാണ് രാജ്യത്ത് വാക്സിന്‍ ക്ഷാമത്തിന് കാരണമായതെന്ന് അഹമ്മദ് അല്‍ ഹമദ്. സാമൂഹ്യ പ്രതിരോധശേഷി വൈകാനുള്ള കാരണം ഇതാണ്. 

ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ വാക്സിനുകള്‍ക്ക് എന്ത് കൊണ്ട് അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഒപ്പം ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുത്ത വാക്സിന്‍ പല രാജ്യത്തും അംഗീകൃതം അല്ലെന്നും അതാണ് പ്രവാസികളുടെ തിരിച്ചുവരവിനെ ബാധിക്കുന്നതെന്നും അല്‍ ഹമദ് കൂട്ടിച്ചേര്‍ത്തു. 

പൗരന്മാരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള എല്ലാ വാക്സിനുകള്‍ക്കും അനുമതി നല്‍കണം. വാക്സിന്‍ എടുക്കാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാതിരുന്ന തീരുമാനം ശരിയാണെന്നും, ജനിതക മാറ്റം വന്ന കൊവിഡിന്‍റെ വരവ് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു

Related News