ഓക്സ്ഫോര്‍ഡ് വാക്സിന്‍റെ പേരില്‍ ഭേദഗതി വരുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം.

  • 09/07/2021

കുവൈത്ത് സിറ്റി : ഓക്സ്ഫോര്‍ഡ് വാക്സിന്‍റെ പേരില്‍  തിരുത്തല്‍  വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ വിതരണം ചെയ്ത സർട്ടിഫിക്കറ്റില്‍ ഓക്സ്ഫോര്‍ഡ് എന്ന് മാത്രമായിരുന്നു ചേര്‍ത്തിരുന്നത്. ആഗോളതലത്തില്‍ വാക്സിനേഷന്‍ ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനെക എന്ന് അറിയപ്പെടുന്നതിനെ തുടര്‍ന്നാണ്  പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ ഇതുവരെയായി വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പുതിയ പേര് ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷൻ പോര്‍ട്ടലില്‍  നിന്നും  ഡൌണ്‍ലോഡ് ചെയ്യാനാകുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓക്സ്ഫോര്‍ഡ് എന്ന പേരില്‍ ഓക്സ്ഫോർഡ്  ആസ്ട്രാസെനെക  പല രാജ്യങ്ങളിലും അറിയപ്പെടാത്തത് കൊണ്ടാണ് പുതിയാ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.  കോവിഡ് വാക്സിന്‍ പൂര്‍ണ്ണമായി സ്വീകരിച്ചവര്‍ക്ക് യുറോപ്യന്‍ യൂണിയന്‍ വാക്സിനേഷൻ പാസ്‌പോർട്ട് നൽകുമെന്ന് പ്രഖ്യാപിച്ചതും പേര് മാറ്റത്തിന് കാരണമായി.ബയോ‌ടെക്  ഫൈസർ, ഓക്സ്ഫോർഡ് അസ്ട്രസെനെക്ക, മോഡേണ, ജോൺസൺ & ജോൺസൺ വാക്സിനുകളാണ് യൂറോപ്യൻ മെഡിസിൻ ഏജൻസി അംഗീകരിച്ചത്. 

Related News