രാജ്യം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്ന് കൊറോണ എമർജൻസി കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഹമദ് ജാബർ അൽ അലി

  • 09/07/2021

കുവൈത്ത് സിറ്റി : കുവൈത്ത് സാധാരണ ജനജീവതത്തിലേക്ക് മടങ്ങുകയാണെന്ന് പ്രതിരോധ മന്ത്രിയും  കൊറോണ എമർജൻസി കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അറിയിച്ചു.കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സിന്റെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കയായിരുന്നു ഷെയ്ഖ് ഹമദ്.  രാജ്യത്തിന്‌ പുറത്തേക്ക് പോകുന്നവര്‍ സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കുവാന്‍ പരമാവധി ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് അധികൃതര്‍. രാജ്യത്ത്  വാക്സിനേഷൻ വര്‍ദ്ധിപ്പിച്ച് കോവിഡിനെ പ്രതിരോധിക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് ആരോഗ്യ വകുപ്പെന്നും  ഇപ്പോയത്തെ സാഹചര്യത്തില്‍ ലോ​ക്​​ഡൗ​ണും ക​ർ​ഫ്യൂ​വും ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.   കോവിഡിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗം വാക്സിനേഷന്‍ മാത്രമാണെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാരും താമസക്കാരും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

പ്രതിദിന കേസുകള്‍ കൂടുന്ന  സാഹചര്യത്തിലും വ്യോമ ഗതാഗതം സാധാരണ നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിച്ചാല്‍ നിരോധനം ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് തനിക്കും ബാധിച്ചതായും വാക്സിനേഷന്‍ സ്വീകരിച്ചത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ അസുഖം ഭേദമായതായും ഷെയ്ഖ് ഹമദ് പറഞ്ഞു. രാവും പകലും നോക്കാതെ ജോലി ചെയ്യുന്ന  ആരോഗ്യ മേഖലയിലെ മുന്നണി പോരാളികളായ ഡോക്ടർമാരെയും  വിവിധ മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫുകളെയും അദ്ദേഹം അഭിനന്ദിച്ചു.

Related News