കുവൈത്തിൽ 1617 പേർക്കുകൂടി കോവിഡ് ,18 മരണം

  • 09/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1617  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 372549   ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 1737   പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.18   മരണങ്ങൾ റിപ്പോർട്ട് ചെയ്തു, വാക്‌സിനേഷൻ പൂർത്തിയാക്കിയ ഒരാളും, ഒരു വാക്‌സിൻ എടുത്ത രണ്ടുപേരും  മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.   15878 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 18252  പേർ  ചികിത്സയിലും, 321   പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 10.18 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News