ബലിപെരുന്നാൾ അവധിക്കാലം, കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിയും.

  • 11/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ആഴ്ചതോറും യാത്രക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹുസൈന്‍ അല്‍ സുല്‍ത്തൈന്‍. 

വരാനിരിക്കുന്ന ഈദ് അവധി ദിവസങ്ങളിൽ കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുര്‍ക്കി, മാലിദ്വീപ്, ജോര്‍ജിയ, ബോസ്നിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളാണ് കൂടുതല്‍ ആളുകളും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ വിസ ലഭിക്കാന്‍ എളുപ്പമായത് കൊണ്ട് ലണ്ടനിലേക്കും പോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ ഏറെയാണ്.

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈദ് അവധിക്കാലത്ത് രാജ്യത്തേക്ക് പുറപ്പെടുന്നതും എത്തിച്ചേരുന്നതും 877 വിമാനങ്ങളിൽ 73,000 യാത്രക്കാരാണ്.  75% പേരും കുവൈത്തിന് പുറത്തേക്കു സഞ്ചരിക്കുന്നവരാണ്.

അവധിക്കാലത്ത് യാത്രക്കാരുടെ പ്രതീക്ഷിത യാത്ര സുഗമമാക്കുന്നതിനും എല്ലാ യാത്രക്കാർക്കും യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനുമുള്ള  തയ്യാറെടുപ്പുകളിലാണ്  സിവിൽ ഏവിയേഷൻ.

Related News