കുവൈത്തിലെ ഗാർഹിക തൊഴിൽ നിയമ ഭേദഗതി ആവശ്യവുമായി എംപി.

  • 11/07/2021

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ സമർപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഹമദ് അല്‍ മറ്റര്‍ എംപി. ആഭ്യന്തര, വിദേശകാര്യ, സാമൂഹികകാര്യ മന്ത്രാലയങ്ങളുടെ അതിക്രമ പ്രവർത്തനങ്ങൾ പൗരന്മാരെ ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെ ഇരകളാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഒളിച്ചോടിയ തൊഴിലാളിയെ നാടുകടത്തുന്നതിനുള്ള ചെലവ് ഒരു സ്പോൺസർ വഹിക്കണമെന്നുള്ളത് എങ്ങനെയാണെന്ന് എംപി ആശ്ചര്യം പ്രകടിപ്പിച്ചു. ഒരു ഗാർഹിക തൊഴിൽ നിയമന കമ്പനി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അത് എവിടെയാണെന്നും എംപി ചോദിച്ചു. 

ഒരു ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കുന്നതിന് പൗരന്‍ രണ്ടായിരം കുവൈത്തി ദിനാറില്‍ കൂടുതല്‍ എന്തിനാണ് നല്‍കുന്നതെന്ന് ചോദ്യം ഉന്നയിച്ച എംപി ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മികച്ച പരിശീലനം ലഭിച്ച തൊഴിലാളികളെ നിയമിക്കുന്നതിന് പുതിയ സ്ഥാപനങ്ങൾ  തുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഊന്നി പറഞ്ഞു.

Related News