കോവിഡ് നിയന്ത്രണങ്ങളാൽ പ്രതിസന്ധിയിൽ കുവൈത്തിലെ റെസ്റ്ററന്‍റ് മേഖല.

  • 11/07/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ ഇപ്പോള്‍ വരെ മൂന്ന് ഘടകങ്ങളാല്‍ റെസ്റ്ററന്‍റ് , കഫേ മേഖല ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് കുവൈത്തി യൂണിയന്‍ ഓഫ് റെസ്റ്ററന്‍റ് സ്, കഫേ ആന്‍ഡ് കാറ്ററിംഗ് തലവന്‍ ഫഹദ് അല്‍ അര്‍ബാഷ്. 

യോഗ്യതയും പ്രത്യേക മികവുമുള്ള തൊഴിലാളികളുടെ ക്ഷാമം മേഖല നേരിടുകയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഒപ്പം മേഖലയിലെ വലിയൊരു വിഭാഗത്തിനും വാക്സിന്‍ നല്‍കുന്നതിലുള്ള താമസവും എട്ട് മണിക്ക് വാണിജ്യ കോംപ്ലക്സുകള്‍ അടയ്ക്കണമെന്നുള്ള തീരുമാനം തുടരുന്നതുമാണ് റെസ്റ്ററന്‍റ് , കഫേ മേഖലയെ ബുദ്ധിമുട്ടിക്കുന്നത്. 

വാണിജ്യ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് മന്ത്രിസഭയോടും ആരോഗ്യ മന്ത്രാലയത്തോടും ബന്ധപ്പെട്ട അധികൃതരോടും നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഈ നിയന്ത്രണങ്ങള്‍ മൂലം വാണിജ്യ സ്ഥാപനങ്ങൾക്ക് ഉണ്ടായ വലിയ നഷ്ടം കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News