വീടുകളില്‍ ആന്റിജന്‍ ടെസ്റ്റ്‌ നടത്താന്‍ അനുമതി നല്‍കുമെന്ന് സൂചന

  • 11/07/2021

കുവൈത്ത് സിറ്റി :  രാജ്യത്ത് കൊവിഡ് കേസുകളും പരിശോധനാ കേന്ദ്രങ്ങളിൽ തിരക്കും വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തികൾക്ക് സ്വയം പരിശോധന നടത്താനുള്ള റാപ്പിഡ് ആന്റിജൻ കിറ്റിന്  അംഗീകാരം നൽകുമെന്ന് ആരോഗ്യ മന്ത്രാലയം. ഓഗസ്റ്റ് ഒന്നിന് വിമാനത്താവളം പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതും വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ചതും തീരുമാനത്തിന് കാരണമായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതോടപ്പം ഒരാഴ്ചയിലേറെ  ഈദ്‌ അവധി ലഭിക്കുന്നതാല്‍ രാജ്യത്തേക്ക് പുറത്തേക്ക് യാത്ര ചെയുവനായി  ദിനവും ആയിരക്കണക്കിന് പി.സി.ആര്‍ പരിശോധനകള്‍ക്കുള്ള അപേക്ഷകളാണ്  അധികൃതര്‍ക്ക് ലഭിക്കുന്നത്. റാപ്പിഡ് ആൻറിജൻ കിറ്റ് ഉപയോഗിച്ചുകൊണ്ടുള്ള കോവിഡ് ടെസ്റ്റ് വീടുകളിൽ വെച്ച് നടത്താൻ അനുമതി നല്‍കുന്നതോടെ 15 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും.വീടുകളിൽ നടത്തുന്ന പരിശോധനയിൽ പോസിറ്റീവ് ആകുന്ന വ്യക്തികളെ കോവിഡ് പോസിറ്റീവായി കണക്കാക്കും. അവർക്കു കൂടുതൽ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല.അതിനിടെ രാജ്യത്തെ പി‌സി‌ആർ പരിശോധനകള്‍ക്കായി പുതിയ ലബോറട്ടറിയെ കൂടി അനുവദിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്ന സ്വകാര്യ ലബോറട്ടറികളുടെ എണ്ണം 6 ആയി. 

ഓക്സ്ഫോർഡ് ആസ്ട്രാസെനെക്ക  വാക്സിന്‍ പുതിയ ബാച്ച് ഈ മാസം അവസാനം രാജ്യത്ത് എത്തുമെന്ന് അധികൃതര്‍ പറഞ്ഞു. തടസ്സമില്ലാതെ വാക്സിനുകള്‍ രാജ്യത്തേക്ക്  വരുന്നത് വാക്സിനേഷൻ പ്രചാരണം വിപുലീകരിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.  

Related News