കുവൈത്തിൽ 1490 പേർക്കുകൂടി കോവിഡ് ,1626 പേർക്ക് രോഗമുക്തി

  • 11/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1490  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം375594  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 1626  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 17   മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മരണപ്പെട്ടവരിൽ രണ്ട് വാക്‌സിൻ എടുത്ത ഒരാളും ഉൾപ്പെടുന്നു   . 12501 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  17915   പേർ  ചികിത്സയിലും, 321 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 11.92 ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News