കുവൈത്തിന്‍റെ ആദ്യ ഉപഗ്രഹം; ഡോ ബാസ്സം അല്‍ ഫെയ്‍ലിയെ ആദരിച്ചു

  • 12/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് ഓര്‍ബിറ്റല്‍ സ്പേസ് കമ്പനി ഡയറക്ടര്‍ ജനറല്‍ ഡോ. ബാസ്സം അല്‍ ഫെയ്‍ലിക്ക് ആദര ഷീല്‍ഡ് സമ്മാനിച്ച് എം പി അഹമ്മദ് അല്‍ ഹമദ്. ഫ്ലോറിഡയിലെ കേപ് കനാവറൽ ബഹിരാകാശ വിക്ഷേപണ നിലയില്‍ നിന്ന് കുവൈത്തിന്‍റെ ആദ്യ ഉപഗ്രഹമായ “ഖമർ അൽ കുവൈത്ത്” വിക്ഷേപിച്ചതില്‍ അൽ ഫെയ്‌ലിയുടെ മഹത്തായ സംഭാവനകള്‍ക്കാണ് ഷീല്‍ഡ് സമ്മാനിച്ചത്. 

ഡോ. അല്‍ ഫെയ്‌ലി പ്രശംസിച്ച അല്‍ ഹമദ് അദ്ദേഹത്തെ പോലെ അതുല്യമായ വ്യക്തിത്വങ്ങള്‍ രാജ്യത്തിന് നല്‍കിയ കാര്യങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നൽകണമെന്നും പറഞ്ഞു. അവര്‍ മികവും പുരോഗതിയും വികസനവുമാണ് രാജ്യത്തിന് നല്‍കുന്നത്.

ഡോ. അല്‍ ഫെയ്‌ലി പത്ത് വര്‍ഷത്തിലേറെയായി നടത്തിയ പരിശ്രമങ്ങള്‍ കയ്യടിയും ബഹുമാനവും അര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം, ശാസ്ത്രീയ കഴിവുകൾ, ഇച്ഛാശക്തി, ദേശസ്‌നേഹം, ആത്മാർത്ഥതയെയും അല്‍ ഹമദ് പ്രശംസിച്ചു.

Related News