എയർ ആംബുലൻസിനും മെഡിക്കല്‍ ഇവാക്വേഷനും കരാര്‍; അന്തിമ അനുമതിയായി

  • 12/07/2021

കുവൈത്ത് സിറ്റി: പ്രാദേശിക അതോറിറ്റിയുമായി എയർ ആംബുലൻസിനും മെഡിക്കല്‍ ഇവാക്വേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള കരാര്‍ ഒപ്പിടുന്നതിന് റെഗുലേറ്ററി അധികൃതരുടെ അനുമതി ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചു. 26.98 മില്യണ്‍ ദിനാറിന്‍റെയാണ് കരാര്‍. 

എല്ലാ കുറവുകളും പരിഹരിച്ച് ഏറ്റവും കുറഞ്ഞ തുകയുടെ ടെന്‍ഡര്‍ നല്‍കുന്ന കമ്പനിയുമായി കരാര്‍ ഒപ്പിടാനാണ് അനുമതി. അതേസമയം, കിടക്കകൾ, ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ എയര്‍ക്രാഫ്റ്റ് ഏരിയ കൂട്ടുന്നതിനുള്ള സാധ്യതയും  പുതിയ കരാറിൽ ആരോഗ്യ മന്ത്രാലയം ചേർത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈത്ത് സിറ്റിയില്‍ നിന്ന് വളരെ അകലെയുള്ള മേഖലകള്‍, വിദൂര പ്രദേശങ്ങള്‍, ഫാമുകള്‍ എന്നിവിടങ്ങളിലെ രോഗികള്‍ക്കും പരിക്കേറ്റവര്‍ക്ക് സേവനം നല്‍കാന്‍ കരാറിനുള്ള പ്രാധാന്യം അവര്‍ വ്യക്തമാക്കി.

Related News