കൊവിഡ് ബാധിച്ച് മരിച്ചശേഷം സിവില്‍ ഐഡി വ്യാജമെന്ന് കണ്ടെത്തല്‍; അന്വേഷണം തുടങ്ങി.

  • 12/07/2021

കുവൈത്ത് സിറ്റി: ജബ്രിയ പൊലീസ് സ്റ്റേഷനില്‍ വളരെ അസാധാരണായ ഒരു കേസ് ഫയല്‍ ചെയ്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിയമ പ്രതിനിധി. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസാണ് ഫയല്‍ ചെയ്തിട്ടുള്ളത്. പരാതി പ്രകാരം മുബാറക്ക് ആശുപത്രിയില്‍ കൊവിഡ് ലക്ഷണങ്ങളോടെ ഒരാള്‍ പ്രവേശിക്കപ്പെട്ടു. 

ഈ സമയത്ത് ഇയാള്‍ ഹാജരാക്കിയ സിവില്‍ ഐഡി കുവൈത്തിയുടേതായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിന് ശേഷം മരിച്ചയാളുടെ സഹോദരി മൃതദേഹം അവകാശപ്പെട്ട് എത്തി. എന്നാല്‍, അവര്‍ ഒരു കുവൈത്തി അല്ലെന്ന് വന്നതോടെയാണ് കാര്യങ്ങളില്‍ ട്വിസ്റ്റ് വന്നത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നതിനായി ഒരു കുവൈത്തിയുടെ സിവില്‍ ഐഡി മരിച്ചയാള്‍ ഉപയോഗിച്ചതാണെന്ന് കണ്ടെത്തി. എങ്ങനെ മരിച്ചയാള്‍ക്ക് സിവില്‍ ഐഡി ലഭിച്ചെന്നറിയാന്‍ അതിന്‍റെ ഔദ്യോഗിക ഉടമയെ ചോദ്യം ചെയ്യുന്നുണ്ട്. പേര് വ്യക്തമാക്കാത്ത മരിച്ചയാള്‍ ഒരു ബിദൂണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍

Related News