സര്‍ജിക്കല്‍ മാസ്ക്ക് ഉപയോഗശേഷം ജലശുദ്ധീകരണ നാനോവസ്തുക്കള്‍ ആക്കി മാറ്റാം; കണ്ടെത്തലുമായി കുവൈത്തി പ്രഫസര്‍

  • 12/07/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോഴും ഈ കാലത്തിന് ഏറ്റവും ആവശ്യമുള്ള കണ്ടെത്തലുമായി കുവൈത്ത് സര്‍വ്വകലാശാല പ്രഫസര്‍. ഒറ്റത്തവണ ഉപയോഗത്തിനുള്ള സര്‍ജിക്കല്‍ മാസ്ക്ക് ഉപയോഗശേഷം മലിന ജലം ശുദ്ധീകരിക്കുന്ന നാനോ വസ്തുക്കളാക്കി മാറ്റാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

കുവൈത്ത് സര്‍വ്വകലാശാല കെമിസ്ട്രി വിഭാഗം പ്രഫസര്‍ ഡോ. അലി ബുമാജ്ദാദ് ആണ് ഈ കണ്ടെത്തലിന് പിന്നില്‍. തന്‍റെ സഹപ്രവര്‍ത്തകനായ ഡോ. മുഹമ്മദ് ചക്രാഖാനുമായി ചേര്‍ന്നാണ് ഗവേഷണം നടത്തിയതെന്ന് ഡോ. അലി ബുമാജ്ദാദ് പറഞ്ഞു. ഗവേഷണം പ്രസിദ്ധീകരിക്കാന്‍ ജേര്‍ണല്‍ ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് കെമിക്കല്‍ ഇന്‍ഡസ്ട്രി തയാറായിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ വരവോടെ പ്രതിമാസം 200 ബില്യണ്‍ മാസ്ക്കാണ് ആഗോളപരമായി ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. ഇതിനെ എങ്ങനെ പ്രകൃതിക്ക് ഗുണമാക്കി മാറ്റാമെന്ന ആലോചനയിലാണ് ഗവേഷണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News