ജോലി തേടുന്നത് 2,200 കുവൈത്തി എഞ്ചിനിയര്‍മാര്‍

  • 12/07/2021

കുവൈത്ത് സിറ്റി: സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ ഇല്ലാത്ത കുവൈത്തി എഞ്ചിനിയര്‍മാരുടെ എണ്ണം 2,200 ആയി. അതേസമയം, പൊതുമേഖലയില്‍ മാര്‍ച്ച് 21ലെ കണക്ക് പ്രകാരം കുവൈത്തികളല്ലാത്ത 2,036 എഞ്ചിനിയര്‍മാരാണ് ജോലി ചെയ്യുന്നത്. 

അതില്‍ തന്നെ 1491 പേര്‍ മന്ത്രാലയങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിംഗ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതര്‍. 720 എഞ്ചിനിയര്‍മാരാണ് ഈ മേഖലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് മേഖലയില്‍ നിന്ന് 672 പേരും പെട്രോളിയം എഞ്ചിനിയറിംഗ് മേഖലയില്‍ നിന്ന് 248 പേരും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് മേഖലയില്‍ നിന്ന് 179 പേരും കെമിക്കല്‍ എഞ്ചിനിയറിംഗ് മേഖലയില്‍ നിന്ന് 178 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related News