60 കഴിഞ്ഞ പ്രവാസികള്‍ നിയമവിരുദ്ധമായി റെസിഡന്‍സി പുതുക്കി; ജീവനക്കാര്‍ക്കെതിരെ അന്വേഷണം

  • 12/07/2021

കുവൈത്ത് സിറ്റി: 60 വയസ് കഴിഞ്ഞ പ്രവാസികള്‍ നിയമവിരുദ്ധമായി റെസിഡന്‍സി പുതുക്കിയതായി കണ്ടെത്തിയതോടെ 35 ജീവനക്കാര്‍ക്കെതിരെ അന്വേഷണം തുടങ്ങി. നിയമവിരുദ്ധമായി റെസിഡന്‍സി പുതുക്കാന്‍ സഹായിച്ചെന്ന് കണ്ടെത്തിയതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുള്ളത്. 

60 വയസ് കഴിഞ്ഞ സര്‍വ്വകലാശാല ബിരുദമില്ലാത്തവര്‍ക്ക് റെസിഡന്‍സി പുതുക്കി നല്‍കേണ്ടെന്ന് കുവൈത്ത് തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി 157 പ്രവാസികള്‍ റെസിഡന്‍സി പുതുക്കിയതായാണ് കണ്ടെത്തിയിട്ടുള്ളത്. നാല് താമസക്കാര്‍ മൂന്ന് വര്‍ഷത്തേക്കാണ് വര്‍ക്ക് പെര്‍മിറ്റ്  പുതുക്കിയത്. 

27 പേര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയപ്പോള്‍ ബാക്കിയുള്ളവര്‍ ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി. അതേസമയം,  60 വയസ് കഴിഞ്ഞ സര്‍വ്വകലാശാല ബിരുദമില്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ മന്ത്രിസഭ ഒരു പുതിയ പദ്ധതി മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അധികം വൈകാതെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News