കുവൈത്തിലെ 65 ശതമാനം കുറ്റകൃത്യത്തിനും പിന്നില്‍ മയക്കുമരുന്ന്.

  • 12/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് വര്‍ധിച്ച് വരുന്ന അക്രമസംഭവങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണം മയക്കുമരുന്ന് ആണെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. രാജ്യത്ത് 65 ശതമാനം കുറ്റകൃത്യങ്ങളും മയക്കുമരുന്നിന്‍റെ വില്‍പ്പനയും ഉപയോഗവും മറ്റുമായി ബന്ധപ്പെട്ടാണ്. 

പുതിയ തലമുറയെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ കുടുക്കുകയുമാണ് ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മയക്കുമരുന്നാണ് വിറ്റഴിക്കപ്പെടുന്നത്. യുവാക്കള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും മയക്കുമരുന്നിന്‍റെ ഉപയോഗം അതിവേഗം തടയണമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. 

രാജ്യത്തുണ്ടാകുന്ന 50 കേസുകളില്‍ 35 കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ്. ജയിലില്‍ കഴിയുന്നവരില്‍ 50 മുതല്‍ 60 ശതമാനം വരെ ഇത്തരം കേസുകളില്‍ പ്രതികളായവരുമാണ്. 2010നും 2020നും ഇടയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 19,000ത്തോളം കേസുകളിലായി 25,000ത്തോളും പേരാണ് പ്രതി ചേര്‍ക്കപ്പെട്ടത്. 

Related News