കോവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ

  • 12/07/2021


ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും ഐഎംഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അടുത്ത മൂന്ന് മാസം നിര്‍ണായകമെന്നും ഐഎംഎ അറിയിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും സര്‍ക്കാരും പൊതുജനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അലംഭാവം കാണിക്കുന്നത് വേദനാജനകമാണെന്നും ഐഎംഎ അധ്യക്ഷന്‍ ഡോ. ജെ.എ. ജയലാല്‍ പറഞ്ഞു.വിനോദസഞ്ചാരം, തീര്‍ഥാടന യാത്ര, ഉത്സവങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണ്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കാം. വാക്‌സിന്‍ സ്വീകരിക്കാതെ ആളുകള്‍ തീര്‍ഥാനത്തിനും ഉത്സവങ്ങളിലും മറ്റും പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിലേക്ക് വഴിതെളിക്കുമെന്നും ജയലാല്‍ പറഞ്ഞു.

യാതൊരു കാരണവശാലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും ഐഎംഎ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Related News