രാഷ്ട്രീയ പ്രവേശനം അവസാനിപ്പിച്ച് രജനികാന്ത്; മക്കള്‍ മണ്ഡ്രം പിരിച്ചുവിട്ടു

  • 13/07/2021



തമിഴ്‌സിനിമ ലോകവും, ആരാധകരും ഏറെ നാളായി ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന തീരുമാനത്തിന് വിരാമമായി. ഇതിന്റെ മുന്നൊരുക്കത്തിനായി സൂപ്പര്‍താരത്തിന്റെ ആശീര്‍വാദത്തോടെ രൂപീകരിച്ച രജനി മക്കള്‍ മണ്ഡ്രം പിരിച്ചുവിട്ടിരിക്കുകയാണ്. തീരുമാനം രജനികാന്തിന്റേതാണ്. രാഷ്ട്രീയ കൂട്ടായ്മയില്‍ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാന്‍ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രജനികാന്ത് നിര്‍ദ്ദേശം നല്‍കി.

മണ്ഡ്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കള്‍ മണ്ഡ്രം പിരിച്ചുവിട്ടത്. രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയില്‍ ഇനിമുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ആരാധക കൂട്ടായ്മയായി തുടരാനും രജനി യോഗത്തില്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്. സമീപകാലത്ത് രജനിയുടെ ആരോഗ്യനില മോശമായതാണ് ഇതിന് കാരണം.

Related News