കുവൈത്തിൽ തൊഴില്‍ വിപണയില്‍ പ്രതിസന്ധി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

  • 14/07/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധികളും ഒപ്പം സാമ്പത്തിക മേഖലയിലെ ഇടിവും മൂലം രാജ്യത്തെ തൊഴില്‍ വിപണി വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് പ്രോക്യാപിറ്റ മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ് സിഇഒ മുഹമ്മദ് അബു അല്‍ റബ്ബ്. ലേബര്‍ മാര്‍ക്കറ്റില്‍ ഘടനാപരമായ വലിയ വിടവുകള്‍ ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തിന്‍റെ രണ്ടാം പാതിയില്‍ ഈ വിഷയം നേരിട്ട് ആഘാതമേല്‍പ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ടൂറിസം, യാത്ര, വ്യോമയാന, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ തുടങ്ങിയ മേഖലകളിൽ ധാരാളം തൊഴില്‍ സാധ്യതകള്‍ ഉയർന്നുവന്നിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ തുടക്കസമയത്ത് നിരവധി ജീവനക്കാരെ പിരിച്ച് വിട്ടതും 600,000ത്തില്‍ കൂടുതല്‍ ആളുകള്‍ കുവൈത്ത് വിട്ടതും ഇതിന് കാരണമായി. കമ്പനികള്‍ക്കിടയില്‍ ഇത് മത്സരബുദ്ധി കൂട്ടിയിട്ടുണ്ട്. 

പ്രാദേശിക കമ്പനികളിലെ മികച്ച ജീവനക്കാര്‍ കുവൈത്തിന് പുറത്ത് ജോലി തേടുന്നുണ്ടെന്നാണ് പ്രോക്യാപിറ്റയുടെ അർദ്ധ വാർഷിക റിപ്പോർട്ടില്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും കുവൈത്തിന് പുറത്ത് ജോലി തേടുകയാണെന്ന് തുറന്ന് പറഞ്ഞു. 

Related News