റെസിഡൻസി മാറ്റം അനുവദിച്ചിരുന്ന തീരുമാനം മരവിപ്പിച്ച് മാന്‍പവര്‍ അതോറിറ്റി.

  • 14/07/2021

കുവൈത്ത് സിറ്റി: ചില മേഖലകളില്‍ തൊഴിലാളികളുടെ റെസിഡൻസി മാറ്റം അനുവദിച്ചിരുന്ന തീരുമാനം മരവിപ്പിച്ച് മാന്‍പവര്‍ അതോറിറ്റി. വ്യവസായം, മത്സ്യബന്ധനം, സഹകരണം തുടങ്ങിയ മേഖലകളിലാണ്  തൊഴിലാളികളുടെ റെസിഡൻസി മാറ്റം അനുവദിച്ചിരുന്നത്. 

തൊഴിലാളികളുടെ റെസിഡൻസി മാറ്റം തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായിരുന്നു. അതോറിറ്റിയുടെ മറ്റ് വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമാക്കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിസന്ധി സമയത്ത് മാര്‍ക്കറ്റിന് കരുത്തേകാനാണ് ഈ തീരുമാനം എടുത്തിരുന്നതെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മൗസ പറഞ്ഞു. ഈ തീരുമാനം താത്കാലികം മാത്രമായിരുന്നു. പുതിയ തീരുമാനം വ്യാഴാഴ്ച മുതല്‍ നടപ്പില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

Related News