'അത്യാവശ്യമല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തുപോകരുത് ' ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ.

  • 05/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഏറ്റവും കൂടുതൽ കോവിഡ് - 19 കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 526 പുതിയ കൊറോണ വൈറസ് കേസാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ 195 പേർ ഇന്ത്യക്കാരാണ് . ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം5804 ആയി .രാജ്യത്തു കൊറോണ വ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ ജനങ്ങളോട് അനാവശ്യമായി പുറത്തു പോകരുതെന്ന് ആവശ്യപ്പെട്ടത്. “അത്യാവശ്യമല്ലെങ്കിൽ” വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നും, ഇപ്പോൾ ഇത് വളരെ പ്രധാനമായിത്തീർന്നിരിക്കുന്നു എന്നും അദ്ദേഹം തൻറെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചു . അത്യാവശ്യഘട്ടത്തിൽ പുറത്തു പോകുമ്പോൾ മൂക്കും വായയും മാസ്കു കൊണ്ട് മൂടുക, സാമൂഹിക അകലം പാലിക്കുക, കൈകൾ തുടർച്ചയായി അണുവിമുക്തമാക്കുക അല്ലെങ്കിൽ ഓരോ തവണയും കുറഞ്ഞത് 20 സെക്കൻഡ് സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും രാജ്യത്തെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

Related News