60 വയസ്സിന് മുകളിലുള്ളവർക്ക് ഇഖാമ പുതുക്കുന്നതിന് 2000 ദിനാര്‍ ഈടാക്കും

  • 14/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  60 വയസ്സിന് മുകളിലുള്ളവർക്ക്  ഇഖാമ  പുതുക്കുന്നതിനായി  2000 ദിനാര്‍ വാര്‍ഷിക ഫീസ്‌ ഈടാക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദമില്ലാത്തവർക്ക് ജനുവരി മൂന്നു മുതൽ മാൻപവർ അതോറിറ്റി വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന മാന്‍ പവര്‍ അതോറിറ്റിയുടെ ഡയറക്ടർ ബോര്‍ഡ്  യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. വാര്‍ഷിക ഫീസിന് പുറമേ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടിവരും. 60 വയസ്സിന് മുകളിവര്‍ക്ക് റെസിഡന്‍സ് പുതുക്കി നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ നിരവധി കമ്പിനികള്‍  ആവശ്യപ്പെട്ടിരുന്നു.നേരത്തെയുള്ള സര്‍ക്കുലര്‍ പ്രകാരം  60 മുതൽ 65 വയസ്സ് വരെ പ്രായമുള്ളവർക്ക് ബിരുദ വിദ്യാഭ്യാസമുണ്ടെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കാമെന്നും 70 വയസ്സിന് മുകളിലുള്ളവർക്ക് ഒരുനിലക്കും പുതുക്കിനൽകേണ്ടെന്നാണ് തീരുമാനിച്ചത്. അതോടപ്പം 65 വയസ്സിന്​ മുകളിലുള്ളവർക്ക്​ ഒരു കമ്പനിയിൽനിന്ന്​ മറ്റൊരു കമ്പനിയിലേക്ക്​ വിസ മാറ്റുന്നത്​ നിയന്ത്രിക്കാനും നിർദേശമുണ്ട്​. 

Related News