മദ്യപാനം മൂലം കാന്‍സര്‍; ലോകത്ത് ഏറ്റവും കുറവ് കുവൈത്തില്‍

  • 14/07/2021

കുവൈത്ത് സിറ്റി: ലോകത്താകെ കാന്‍സര്‍ ബാധിച്ചവരില്‍ ഏകദേശം നാല് ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നതിന് കാരണമായത് മദ്യത്തിന്‍റെ ഉപയോഗം. കാന്‍സറിനെ കുറിച്ച് ഗവേഷണം നടത്തുന്ന രാജ്യാന്തര ഏജന്‍സിയാണ് ഈ കണക്ക് പുറത്ത് വിട്ടത്. 

മദ്യത്തിന്‍റെ ഉപയോഗം മൂലം കാന്‍സര്‍ വരുന്നവര്‍ ഏറ്റവും കൂടുതല്‍ മംഗോളിയയിലാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഏറ്റവും കുറവ് ശതമാനം കുവൈത്തിലാണ്. അപകടകരവും അമിതവുമായി മദ്യ ഉപയോഗം കൊണ്ടാണ് 86 ശതമാനം പേരിലും കാന്‍സര്‍ വന്നിട്ടുള്ളത്. 

ദിവസവും രണ്ട് പെഗ്ഗില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതിനെ അമിത മദ്യപാനമായി കണക്കാക്കാവുന്നതാണ്. ഒപ്പം മദ്യപാനം മൂലം കാന്‍സര്‍ വരുന്ന ഏഴ് പേരില്‍ ഒരാള്‍ക്കെങ്കിലും മിതമായ മദ്യപാനം കാരണമാകുന്നുണ്ട്. ലോകത്ത് 2020ല്‍ 100,000ല്‍ അധികം പേര്‍ക്ക് കാന്‍സര്‍ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related News