കുവൈത്തിൽ ആറു മാസത്തിനുള്ളിൽ 61,975 വർക്ക് പെർമിറ്റുകൾ റദ്ദായി; പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ.

  • 14/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ ആറു മാസത്തിനുള്ളിൽ  61,975 വർക്ക് പെർമിറ്റുകൾ റദ്ദായതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ പ്രഖ്യാപിച്ചു. ജനുവരി 10 നും ജൂൺ 30 നും ഇടയ്ക്കുള്ള അതോറിറ്റിയുടെ ഒരു സ്ഥിതിവിവരക്കണക്ക് പ്രകാരം റെസിഡൻസി പുതുക്കാത്തതിനെത്തുടർന്ന് രാജ്യത്തിന് പുറത്തുള്ളവരുടെ   38,873 വർക്ക് പെർമിറ്റുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. 

രാജ്യം വിടാനുള്ള ആഗ്രഹം മൂലം 2,011 പ്രവാസികൾ  ജോലി പെർമിറ്റ് റദ്ദാക്കിയതായി അതോറിറ്റി ചൂണ്ടിക്കാട്ടി. വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നത് മരണം, വിദേശത്ത് പോയി റെസിഡൻസ് പുതുക്കാതിരിക്കൽ , സ്വദേശത്തെക്കുള്ള  മടക്കം , ഫാമിലി വിസയിലേക്കുള്ള - ഗാർഹിക തൊഴിലാളിയിലേക്കുള്ള മാറ്റം  എന്നിങ്ങനെയാണ്.  

Related News