കുവൈത്തിൽ 1623 പേർക്കുകൂടി കോവിഡ് ,1721 പേർക്ക് രോഗമുക്തി

  • 14/07/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1623 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 380699   ആയതായി  ആരോഗ്യ  മന്ത്രാലയം. 1721 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മരണപ്പെട്ടവരിൽ രണ്ട് വാക്സിൻ എടുത്ത ഒരാളും ഉൾപ്പെടുന്നു  . 15312  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  17795   പേർ  ചികിത്സയിലും, 336 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 10.60  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News