കുവൈത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന് വേണ്ടി ക്യാമ്പയിനുമായി അറബിക് ദിനപത്രം; 30,390 കെഡി സമാഹരിച്ചു

  • 15/07/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ വച്ച് കൊല്ലപ്പെട്ട ഷൈഖ്‌ പാഷ (41) യുടെ കുടുംബത്തെ സഹായിക്കുന്നതിനായി ക്യാമ്പയിന്‍ നടത്തി 18 മണിക്കൂര്‍ കൊണ്ട് 30,390 കുവൈത്തി ദിനാര്‍ ( ഏകദേശം 75 ലക്ഷം ഇന്ത്യൻ രൂപ ) സമാഹരിച്ച് അറബിക് ദിനപത്രം. 

കസ്റ്റമര്‍ കൊലപ്പെടുത്തിയ ഡെലിവറി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായി അല്‍ ഖബസ് ദിനപത്രം, നമാ  ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് ധനസമാഹരണ ക്യാമ്പയിന്‍ നടത്തിയത്. 

ഷെയ്ഖ് ബാഷ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. 150 കെഡി ഡെലിവറി തുക കസ്റ്റമര്‍ നല്‍കാത്തതിനെ തുടര്‍ന്ന് തുടങ്ങിയ തര്‍ക്കം ബാഷയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിയെ കുവൈത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഇന്ത്യക്കാരനെ പിന്തുണയ്ക്കേണ്ടത് നമ്മുടെ കടമയാണ് എന്ന തലക്കെട്ടോടെയാണ് അല്‍ ഖബസ് ക്യാമ്പയിന്‍ നടത്തുന്നത്.

Related News