കുവൈത്ത് - ന്യൂയോര്‍ക്ക് വിമാന സര്‍വ്വീസ് ഓഗസ്റ്റില്‍ ആരംഭിക്കും

  • 15/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് - ന്യൂയോര്‍ക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള അവസാന നടപടിക്രമങ്ങളിലേക്ക് കടന്ന് കുവൈത്ത് എയര്‍വേയ്സ് കമ്പനി. ഓഗസ്റ്റിലോ സെപ്റ്റംബറിലോ സര്‍വ്വീസ് തുടങ്ങാനാകുമെന്നാണ് കുവൈത്ത് എയര്‍വേയ്സിന്‍റെ പ്രതീക്ഷ. 

ന്യൂയോര്‍ക്കിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിന് യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍റെ അനുമതി വേണം. സുരക്ഷാ നടപടികള്‍ സ്വീകരിച്ചും മുന്‍കരുതലുകളുമോടെയാണ് അമേരിക്ക നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കുന്നത്.

Related News