കുറ്റവിമുക്തയായിട്ടും ബ്രിട്ടീഷ് അധ്യാപിക കുവൈത്ത് ജയിലില്‍ തുടരുകയാണെന്ന് മാതാപിതാക്കള്‍

  • 15/07/2021

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ ഒരു മാസം മുമ്പ് കുറ്റവിമുക്തയായിട്ടും ബ്രിട്ടീഷ് അധ്യാപികയെ ഇപ്പോഴും കുവൈത്തി ജയിലില്‍ തടവിലാക്കിയിരിക്കുകയാണെന്ന് മാതാപിതാക്കള്‍. ചെയ്യാത്ത കുറ്റത്തിനാണ്  ജയിലില്‍ കഴിയുന്നതെന്നും ഫോണില്‍ വിളിച്ചപ്പോള്‍ മകള്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം, ബ്രിട്ടീഷ് പൗരയോട് യാതൊരു വിധ മോശം പെരുമാറ്റവും നടന്നിട്ടില്ലെന്നും ചില ഭരണപരമായ നടപടിക്രമങ്ങളാണ് ജയില്‍ മോചനം വൈകിപ്പിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ പിന്തുടരുന്നുണ്ടെന്നും ബ്രിട്ടീഷ് എംബസി നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. 

ഒരു തടസവുമില്ലാതെ എംബസി അധ്യാപികയുമായി എപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ജോലിക്ക് ശേഷം മടങ്ങി വരുന്നതിനിടെ അധ്യാപികയുടെ കാറില്‍ നിന്ന് ഒരു കുവൈത്തി പൊലീസുകാരന്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. കുവൈത്ത് കോടതി പത്ത് വര്‍ഷം തടവാണ് വിധിച്ചത്. എന്നാല്‍, അപ്പീല്‍ നല്‍കിയ അധ്യാപിക ജൂണിലാണ് കുറ്റവിമുക്തയാക്കപ്പെട്ടത്.

Related News