ഫർവാനിയ ഹോസ്പിറ്റലിൽ ഡോക്ടറെ മർദിച്ചു; ഒരാള്‍ അറസ്റ്റില്‍.

  • 15/07/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ  ഡോക്ടര്‍മാരെ ആക്രമിക്കുന്ന സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു.  ഫര്‍വാനിയ ആശുപത്രിയിലെ ഡ‍ോക്ടര്‍മാരെയാണ് ആക്രമിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചതോടെ സഹോദരന്‍ ഡോക്ടര്‍മാരെ ആക്രമിക്കുകയായിരുന്നു. 

ആക്രമണം നടത്തിയ ആളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. തന്‍റെ സഹോദരന്‍റെ മരണത്തിന് കാരണം ഡോക്ടര്‍മാരാണെന്ന് ആരോപിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. 

ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവത്തെ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ഇക്കാര്യത്തില്‍ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മെഡിക്കല്‍ സ്റ്റാഫിന്‍റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News