ആരോഗ്യ ഇൻഷുറൻസ് നടപടി ക്രമങ്ങളില്‍ സമൂലമായ മാറ്റം വരുത്തി കുവൈത്ത് അധികൃതര്‍

  • 15/07/2021

കുവൈത്ത് സിറ്റി : തൊഴില്‍, കുടുംബ, ഗാര്‍ഹിക വിസകളിലെ ആരോഗ്യ ഇൻഷുറൻസ് നടപടി ക്രമങ്ങളില്‍ സമൂലമായ മാറ്റം വരുത്തിയതായി റെസിഡൻസി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ് പറഞ്ഞു.തൊഴില്‍ വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പുതിയ സര്‍ക്കുലര്‍ പ്രകാരം  2 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും. അതേസമയം കുവൈത്തിന് പുറത്തുള്ളവർക്ക് 1 വർഷം അനുവദിക്കും. ഗാര്‍ഹിക വിസകളിലെ വിദേശികള്‍ക്ക്  3 വർഷത്തെ ആരോഗ്യ ഇൻഷുറൻസും കുവൈത്തിന് പുറത്തുള്ളവർക്ക് 1 വർഷവും  കുടുംബ വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് 2 വർഷത്തെ ആരോഗ്യ ഇൻഷുറൻസും കുവൈത്തിന് പുറത്തുള്ളവർക്ക് 1 വർഷം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

Related News