ചികിത്സാ അവസാനിച്ചതിനുശേഷവും ആശുപത്രിവിടാത്തവരെ നാടുകടത്താനൊരുങ്ങി ആരോഗ്യ മാത്രാലയം .

  • 15/07/2021

കുവൈറ്റ് സിറ്റി :  ചികിത്സാ കാലാവധി അവസാനിച്ചതിനുശേഷവും ആശുപത്രിവിടാത്തവരെ നാടുകടത്താനൊരുങ്ങി ആരോഗ്യ മാത്രാലയം . ആശുപത്രികളിലെ ചികിത്സാ കാലാവധി അവസാനിച്ചിട്ടും,   പോകാൻ അനുമതി ലഭിച്ചിട്ടും ഫീസ് അടയ്ക്കാൻ കഴിയാത്തതിനാലോ, ആശുപത്രി വിടാൻ കൂട്ടാക്കാത്തതോ ആയ  പ്രവാസികളുടെ   പട്ടിക തയ്യാറാക്കാൻ  ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിക്കുകയാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

രോഗികളുടെ  പേരുകൾ, സിവിൽ നമ്പറുകൾ, ആശുപത്രി, വാർഡ് കൂടാതെ രോഗിയുടെ   ആരോഗ്യസ്ഥിതിവിവരവും   നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ നിന്ന് അവരുടെ ഡിസ്ചാർജ്  ഫീസ്  ഈടാക്കുന്നതിന് പുറമെ  ഈ രോഗികളെ  അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തും. 

ചികിത്സാ കാലാവധി കഴിഞ്ഞ്  ധാരാളം രോഗികൾ ആശുപത്രി വിടാൻ വിസമ്മതിക്കുന്നു, ഇത് ആരോഗ്യ സംവിധാനത്തെ ബാധിക്കുകയും ആരോഗ്യ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തതായും , അവർ നിരവധി മെഡിക്കൽ ബഡ്ഡുകൾ  ഉപയോഗിക്കുന്നതായും ഇത്  അർഹരായവർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമാവുകയും ചെയ്ത സാഹചര്യതിലാണ് പുതിയ തീരുമാനം. കുവൈത്തിൽ കോവിഡ് രോഗികളുടെ വർദ്ധനവ് തുടരുകയും  ഹോസ്പിറ്റലുകളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ദിനം പ്രതി ഉയരുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. 

Related News