സുഹൃത്തിനെ നേരേ വെടിയുതിര്‍ത്ത കുവൈത്തി പൗരന്‍ അറസ്റ്റില്‍

  • 15/07/2021

കുവൈത്ത് സിറ്റി: സാല്‍വയിലെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് സുഹൃത്തിനെ നേരെ വെടിയുതിര്‍ത്ത് കുവൈത്തി പൗരന്‍. തോളില്‍ വെടിയേറ്റ  ആളെ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുമ്പോള്‍ തോളില്‍ വെടിയേറ്റ നിലയിലാണ് പരിക്കേറ്റയാളെ കണ്ടെത്തിയത്. 

വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം തന്‍റെ സുഹൃത്ത് തന്നെയാണ് വെടിവെച്ചതെന്ന് പരിക്കേറ്റ ഇരുപത്തിയാറുകാരന്‍ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹവാലി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിയെ അറസ്റ്റ് ചെയ്ചിട്ടുണ്ട്. 

ഇയാളില്‍ നിന്ന് രണ്ട് ഷോട്ട് ഗണ്ണുകളും വെടിയുണ്ടകളും കണ്ടെടുത്തു. തന്‍റെ സുഹൃത്തിനെ വെടിവെച്ചെന്ന് സമ്മതിച്ച പ്രതിയെ പബ്ലിക്ക് പ്രോസിക്യൂഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

Related News