രണ്ട് മില്യണ്‍ ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകളുമായി ഒരാള്‍ അറസ്റ്റില്‍.

  • 15/07/2021

കുവൈത്ത് സിറ്റി: രണ്ട് മില്യണ്‍ വിലമതിക്കുന്ന ക്യാപ്റ്റഗണ്‍ ഗുളികകളുമായി ഒരാള്‍ അറസ്റ്റില്‍. കടത്തിനും ഉപയോഗത്തിനുമായി എത്തിച്ച ഒരു മില്യണില്‍ അധികം മയക്കുമരുന്ന് ഗുളികളാണ് പിടിച്ചെടുത്തത്. 

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആളുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ക്കായി അറസ്റ്റിലായ ആളെയും ഗുളികകളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Related News